• 01 SEP 21
    • 0

    FAMILY NURSING PROGRAM

    സമന്വയ റെസിഡൻസ് അസോസിയേഷൻ മേഖലയിലെ ആരോഗ്യപരിപാലനത്തിൽ പുഷ്പഗിരി നഴ്സിംഗ്  കോളേജിന്റ ഫാമിലി നേഴ്സ് പ്രോഗ്രാമിന്റെ  സഹകരണത്തോടെ  അസോസിയേഷൻ അംഗങ്ങളുടെ വീടുകൾ  നഴ്സിംഗ് കോളേജ് സംഘം  സന്ദർശിച്ച് ആരോഗ്യപരിപാലന  പ്രവർത്തനത്തിനു തുടക്കം കുറിച്ചു._* _ഫാമിലി നേഴ്സ് പ്രോഗ്രാമിലൂടെ  ഈ കോവിഡിന്റ പശ്ചാതലത്തിൽ തങ്ങളുടെ ആരോഗ്യ പരിരക്ഷക്ക് പുഷ്പഗിരി നേഴ്സിംഗ് കോളേജ് എടുത്ത ഈ സംരഭം ഏറ്റവും സഹായകരമാണ്  എന്ന് അസോസിയേഷൻ സെക്രട്ടറി ശ്രീ. ഷിബു പുതുക്കേരി സൂചിപ്പിച്ചു.

    മനുഷ്യ പരിരക്ഷക്കും നന്മക്കും പുഷ്പഗിരി സ്റ്റാഫ്‌ അംഗങ്ങളും വിദ്യാർത്ഥികളും എടുക്കുന്ന ഓരോ ചുവടുകളും ശ്ലാഘനീയമാണെന്ന് നഴ്സിംഗ് കോളേജ് ഡയറക്ടർ Rev.Fr. എബി വടക്കുംതല വ്യക്തമാക്കി. സമന്വയ റെസിഡൻസ് അസോസിയേഷൻ കാര്യക്ഷമതയോടെ ചെയ്യുന്ന സാമൂഹിക പരിരക്ഷണം വളർന്നു വരുന്ന നഴ്സിംഗ് വിദ്യാർത്ഥികളിൽ സാമൂഹിക ബോധം  വളർത്തുന്നതും ഏറെ വിലമതിക്കപ്പെടുന്നതുമാണെന്ന് നഴ്സിംഗ്  കോളേജ് പ്രിൻസിപ്പൽ Sr.Terese SIC ഭാരവാഹികളെ അറിയിച്ചു .  കമ്മ്യൂണിറ്റി ഹെൽത്ത്‌ നഴ്സിംഗ് വിഭാഗം മേധാവി ശ്രീമതി സോണിയുടെ നേതൃത്വത്തിൽ പുഷ്‌പഗിരി നഴ്സിംഗ് കോളേജിലെ രണ്ടാംവർഷ Bsc നഴ്സിംഗ് വിദ്യാർത്ഥികൾ ആരോഗ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.

    Leave a reply →

Leave a reply

Cancel reply

Photostream